തിരുവനന്തപുരം : നാടിനെ രണ്ടായി മുറിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനായി വടകരയിൽ നടപ്പാക്കിയ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരെ നേരിടാൻ ജലപീരങ്കി പ്രയോഗവുമുണ്ടായി.
കേവലം ഒരു പാർലമെന്റ് സീറ്റിനു വേണ്ടി മനുഷ്യനെ രണ്ടായി വിഭജിക്കുന്ന ഈ വർഗീയ സ്ക്രീൻഷോട്ട് ആരു ചെയ്താലും അവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു. ഈ നാടിനെ ഇതുപോലെ നിലനിർത്തുവാൻ,നാടിൻെ സൗഹാർദ്ദവും മതേതരത്വവും കാത്തു സംരക്ഷിക്കുവാൻ വർഗീയ സ്ക്രീൻഷോട്ട് നിർമ്മിച്ച ചെന്നായയെ പിടിച്ചു അകത്തിടുന്നത് വരെ യൂത്ത് കോൺഗ്രസ് സമര രംഗത്തുണ്ടാകും,അതിൻ്റെ തുടക്കമാണ് ഡിജിപി ഓഫീസ് മാർച്ച് എന്നും രാഹുൽ പറഞ്ഞു.
Youth Congress without leaving Kafir. Marched to DGP office.